Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulted Schoolgirl

Thiruvananthapuram

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വ്

നെ​യ്യാ​റ്റി​ന്‍​ക​ര : പ​തി​നൊ​ന്ന് വ​യ​സു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ കാ​റി​നു​ള്ളി​ൽ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​ശി​ക്ഷ​യും വി​ധി​ച്ചു.

കോ​വ​ളം ചൊ​വ്വ​ര സ്വ​ദേ​ശി കു​ഞ്ഞു​മോ​നെ (44) യാ​ണ് ശി​ക്ഷി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ഒ​ന്ന് ജ​ഡ്ജി കെ.​എം.​സു​ജ​യാ​ണ് ശി​ക്ഷ വി​ധി​ച്ചത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ധി​ക​മാ​യി മൂ​ന്നു​വ​ർ​ഷം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
2015 - ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പൂ​വ​ച്ച​ൽ എ​ഫ്. വി​നോ​ദ്, അ​ഡ്വ. വി ​ആ​ർ മാ​യാ​ദേ​വി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​യി​രു​ന്ന ആ​ർ. സു​ധാ​ക​ര​ൻ​പി​ള്ള​യാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Latest News

Corehub Up